ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 52 കാരന് 130 വർഷം കഠിനത്തടവ്

എ കെ ജെ അയ്യർ

വ്യാഴം, 2 ജനുവരി 2025 (17:38 IST)
തൃശൂർ: കേവലം പത്തുവയസു മാത്രം പ്രായമുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയായ 52 കാരനെ കോടതി 130 വർഷത്തെ കഠിന തടവിനും 875000 രൂപാ പിഴയും ശിക്ഷയായി വിധിച്ചു. ഒരുമനയൂർ മുത്തമ്മാവ് മാങ്ങാടി വീട്ടിൽ സജീവൻ എന്ന 52 കാരനെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അൻയാസ് തയ്യിൽ കേസിൽ കുറ്റക്കാരന്നെന്നു കണ്ട് ശിക്ഷിച്ചത്.
 
2023 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്ത് വയസുകാരനെയും സുഹൃത്തിനെയും ബൂസ്റ്റ് തരാം എന്നു പറഞ്ഞു പ്രതി വീടിൻ്റെ ടെറസിൽ കൊണ്ടു പോയാണ് ലൈംഗികമായി പീഡിപ്പിച്ചത്. ഇരുവർക്കും പ്രതി ഒരു പാക്കറ്റ് ബൂസ്റ്റും നൽകി പറഞ്ഞയച്ചു. എന്നാൽ നാളുകൾക്ക് ശേഷം പ്രതിയെ കുറിച്ചു കുട്ടി മോശമായ അഭിപ്രായം പറഞ്ഞതു വച്ചു മാതാവ് കുട്ടിയോടു ചോദിച്ചപ്പോഴാണ് സംഗതി വെളിപ്പെട്ടതും തുടർന്ന് രക്ഷിതാക്കൾ ചാവക്കാട് പോലീസിൽ പരാതി നൽകിയതും. ചാവക്കാട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ പ്രസീത, എസ്.ഐ സെസിൽ ക്രിസ്ത്യൻ രാജ്, ഇൻസ്പെക്ടർ വിപിൻ കെ. വേണഗോപാൽ എന്നിവരാണ് കേസിൻ്റെ വിവിധ കാര്യങ്ങൾ അന്വേഷിച്ചു പൂർത്തിയാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍