ഒന്നാം മോദി സർക്കരിനെ പ്രതിരോധത്തിലാക്കിയ കർഷക സമരങ്ങൾ നമ്മൾ കണ്ടതാണ് ബി ജെപി ഭരികുന്ന സംസ്ഥാനങ്ങളിലും ദേശീയ തലത്തിലുമെല്ലാം ദിവസങ്ങളോളം നീണ്ടുനിന്ന കർഷക സമരങ്ങളാണ് നടന്നത്. വിളകൾക്ക് തുച്ചമായ വില മാത്രം ലഭിക്കുകയും. കർഷക ആത്മഹത്യകൾ വർധിക്കുകയും ചെയ്തതോടെയായിരുന്നു ഈ പ്രക്ഷോഭം,
നേരത്തെ പ്രഖ്യാപിക്കപ്പെട്ട കാർഷിക പദ്ധതികൾക്ക് ഈ ബജറ്റിൽ തുക വിലായിരുത്തും. പ്രധാനമന്ത്രി കൃഷി യോജനയിൽ രാജ്യാത്തെ എല്ലാ കർഷകർക്കും ആനുകൂല്യം നൽകാൻ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമനിച്ചിരുന്നു. 60 വയസിന് മുകളിലുള്ള കർഷക്കുള്ള പെൻഷൻ തുകക്കും ബജറ്റിൽ പണം വകയിരുത്തും ഇത് നേരത്തെ തന്നെ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയാണ്.