കൊവിഡ് 19: അമേരിക്കയും എണ്ണ ഉത്‌പാദനം കുറയ്‌ക്കുന്നു!

Webdunia
ശനി, 11 ഏപ്രില്‍ 2020 (14:16 IST)
എണ്ണയുടെ ഉത്‌പാദനം കുറയ്‌ക്കുവാൻ ഒപെക് പ്ലസ് രാജ്യങ്ങൾ തീരുമാനിച്ചതിന് പിന്നാലെ അമേരിക്കയും എണ്ണ ഉത്‌പാദനം കുറയ്‌ക്കുന്നു. ആഗോള വിതരണം കുറയ്ക്കുന്നതിനായി ക്രൂഡ് ഓയിൽ ഉൽപാദനം കുറയ്ക്കാൻ അമേരിക്കയും മെക്സിക്കോയും തീരുമാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് വ്യക്തമാക്കിയത്.
 
ഏകദേശം 23 ശതമാനം ഉൽപാദന പരിധി കുറയ്ക്കാനാണ് ഒപെക് രാജ്യങ്ങൾ തീരുമാനിച്ചത്.മെയ്, ജൂൺ മാസങ്ങളിൽ എണ്ണ ഉൽപാദനം പ്രതിദിനം 10 ദശലക്ഷം ബാരൽ കുറവ് വരുമെന്നാണ് വ്യാഴാഴ്ച നടന്ന ഒപെക്, നോൺ-ഒപെക് രാജ്യങ്ങളുടെ യോഗത്തിൽ തീരുമാനമായത്.കരാർ പ്രകാരം ജൂലൈ മുതൽ ഡിസംബർ വരെ എട്ട് ദശലക്ഷം ബിപിഡി കുറയ്ക്കും, പക്ഷേ ഇത് പ്രാബല്യത്തിൽ വരുന്നതിൽ മെക്സിക്കോ അർധ സമ്മതം മാത്രമാണ് നൽകിയിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article