ഒരു ലക്ഷം ആളുകൾ മരിച്ചതിന് കാരണം ലോകാരോഗ്യ സംഘടന, ചൈനയ്ക്കായി കണക്കുകൾ മറച്ചുവച്ചു: തുറന്നടിച്ച് ട്രംപ്

ശനി, 11 ഏപ്രില്‍ 2020 (08:24 IST)
ന്യൂയോര്‍ക്ക്: ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അഥനോം ഗെബ്രയേസനെ രൂക്ഷമയ ഭാഷയിൽ വിമർശിച്ച് അമേരിക്കൻ പ്രസിണഡന്റ് ഡൊണാൾഡ് ട്രംപ്. ഗെബ്രയേസസാണ് വിഷയം രാഷ്ട്രീയവത്കരിക്കുന്നതെന്നും സംഘടന ചൈനയോട് കൂടുതൽ പ്രീതി കാട്ടുന്നുവെന്നും ട്രംപ് പറഞ്ഞു. വൈറസിനെ രാഷ്ട്രീയ വത്കരിക്കരുത് എന്ന ലോകാരോഗ്യ സംഘടന തലവന്റെ പ്രതികരണത്തിന് മറുപടിയായാണ് ട്രംപ് രംഗത്തെത്തിയത്.
 
അമേരിക്ക 450 ദശലക്ഷം ഡോളര്‍ സംഘടനയ്ക്ക് വേണ്ടി ചെലവാക്കിയപ്പോള്‍ ചൈന വെറും 45 ദശലക്ഷം മാത്രമാണ് ചെലവാക്കിയത്. എന്നിട്ടും എല്ലാം ചൈനയുടെ ഇഷ്ടത്തിനാണ് നടക്കുന്നത്. അതു ശരിയല്ല. അമേരിക്കയോട് മാത്രമല്ല ലോകത്തോട് മുഴുവന്‍ കാട്ടുന്ന അനീതിയാണത്. ലോകാരോഗ്യ സംഘടന കൃത്യമായ കണക്കുകള്‍ നല്‍കിയിരുന്നെങ്കില്‍ കൊറോണ വൈറസ് ബാധയെ തുടർന്ന് ലക്ഷം പേര്‍ മരിക്കില്ലായിരുന്നു ട്രംപ് പറഞ്ഞു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍