ധാരാവിയിൽ അഞ്ച് പേർക്ക് കൂടി കൊവിഡ്, പ്രദേശത്തെ കൊവിഡ് ബാധിതരുടെ എണ്ണം 22 ആയി

അഭിറാം മനോഹർ

വെള്ളി, 10 ഏപ്രില്‍ 2020 (12:40 IST)
മുംബൈയിലെ ധാരാവി ചേരിപ്രദേശത്ത് അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 22 ആയി ഉയർന്നു.പുതുതായി വൈറസ് സ്ഥിരീകരിച്ച രണ്ട് പേരും നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
 
ഇതുവരെ മൂന്നുപേരാണ് ധാരാവിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.പത്ത് ലക്ഷത്തിലേറെ ആളുകൾ തിങ്ങിപാർക്കുന്ന ധാരാവിയിൽ കൊവിഡ് പടരുന്നത് കടുത്ത ആശങ്കയാണ് രാജ്യത്ത് സൃഷ്ടിക്കുന്നത്.ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മഹാരാഷ്ട്രയിൽ ഇതുവരെ 1364 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 99 പേർ വൈറസ് ബാധിച്ച് മരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍