മുംബൈയിൽ ആറ് മലയാളി നഴ്‌സുമാർക്ക് കൂടി കൊറോണ

ആഭിറാം മനോഹർ

വെള്ളി, 10 ഏപ്രില്‍ 2020 (11:25 IST)
മുംബൈയിലെ രണ്ട് ആശുപത്രികളിൽ നിന്നായി ആറ് മലയാളി നഴ്‌സുമാർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.ഭാട്ട്യ ആശുപത്രിയിലെ നാല് മലയാളി നഴ്‌സുമാര്‍ക്കും ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ രണ്ട് മലയാളി നഴ്‌സുമാര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
 
 മുംബൈയിൽ കൊറോണ സ്ഥിരീകരിക്കുന്ന മലയാളി നഴ്‌സുമാരുടെ എണ്ണം ഇതോടെ 57 ആയി. ആരോഗ്യപ്രവർത്തകർക്ക് ഇത്തരത്തിൽ കൊറോണ സ്ഥിരീകരിക്കുന്നത് കടുത്ത ആശങ്കയാണ് സർക്കാരിന് ഉണ്ടാക്കുന്നത്.രാജ്യത്തെ കൊറോണ വൈറസ് ബാധ മൂലം ഏറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നഗരം കൂടിയാണ് മുംബൈ.മുംബൈയിലെ ആശുപത്രികളിൽ ഐസൊലേഷനിലുള്ള മലയാളി നഴ്‌സുമാർക്ക് മതിയായ ചികിത്സ ലഭിക്കുനില്ലെന്നും പരാതിയുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍