പ്രീമിയം എംപിവിയുമായി മാരുതി സുസൂക്കി, വാഹനം ഉടൻ വിപണിയിലെത്തും !

Webdunia
ബുധന്‍, 24 ജൂലൈ 2019 (18:11 IST)
ജനപ്രിയ വാഹനമായ എർട്ടിഗയെ അടിസ്ഥാനപ്പെടുത്തി പുതിയ എംപിവിയെ വിപണിയിലെത്തിക്കാനുള്ള അവസനവട്ട തയ്യാറെടുപ്പിലണ് മാരുതി സുസൂക്കി. മൂന്നു നിരകളിലായി ആറി‌പേർക്ക് സഞ്ചരിക്കാവുന്ന പ്രീമിയം എംപിവിയെയായി എം ‌പിവിയെ മാരുതി സുസൂക്കി വിപണിയിൽ എത്തിക്കുന്നത്. വാഹനത്തെ ഓഗസ്റ്റ് 21ന് വിപണിയിൽ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
 
വഹനത്തിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. എർട്ടിഗയെ അടീസ്ഥാനപ്പെടുത്തിയാണ് എംപി വി ഒരുക്കുന്നത് എങ്കിലും കഴ്ചയിൽ എസ്‌യു‌വിക്ക് സമാനമായ ലുക്ക് വാഹനത്തിന്  ഉണ്ടായിരിക്കും. ,ആരുതി സുസൂക്കിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴിയായിരിക്കും വാഹനം വിപണിയിൽ എത്തുക.
 
പുതിയ എംപിവിയെ കുറിച്ച് കുടുതൽ വിവരങ്ങൾ കമ്പനി  പുറത്തുവിട്ടിട്ടില്ല. വാഹനത്തിന്റെ ഉയർന്ന വകഭേതങ്ങളിൽ എസ്‌യു‌വികളിലേതിന് സമനമായി സൺറൂഫ് അടക്കമുള്ള സംവിധാനങ്ങൾ ഉണ്ടായേക്കും എന്നാണ് റിപ്പോർട്ടുകൾ. 1.5 ലിറ്റർ പെട്രോ എഞ്ചിനിലാണ് വാഹനത്തെ പ്രതീക്ഷിക്കപ്പെടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article