പകരത്തിനു പകരം കഴിഞ്ഞു ഇനി ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം അവസാനിപ്പിക്കണം: ഡൊണാള്‍ഡ് ട്രംപ്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 8 മെയ് 2025 (10:37 IST)
പകരത്തിനു പകരം കഴിഞ്ഞെന്നും ഇനി ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം അവസാനിപ്പിക്കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളുമായി തനിക്ക് നല്ല ബന്ധമാണെന്നും തനിക്ക് നല്ലപോലെ രണ്ടുരാജ്യങ്ങളെയും അറിയാമെന്നും പ്രശ്‌നം പരിഹരിക്കണമെന്നും അതിന് എന്ത് സഹായത്തിനും തയ്യാറാണെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.
 
ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചതാണെന്നും ട്രംപ് പ്രതികരിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക്കിസ്ഥാനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തതിന് പിന്നാലെയാണ് പ്രതികരണവുമായി ട്രംപ് എത്തിയത്. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അമേരിക്കന്‍ പൗരന്മാര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കന്‍ പൗരന്മാര്‍ പാകിസ്ഥാനിലേക്ക് നടത്താനിരിക്കുന്ന യാത്ര പുന പരിശോധിക്കണമെന്നും പാകിസ്ഥാനില്‍ ഭീകരവാദികള്‍ ആക്രമണം നടത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണെന്നും മുന്നറിയിപ്പില്‍ പറയുന്നു. 
 
ഖൈബര്‍, ബലൂചിസ്ഥാന്‍ എന്നീ പ്രവേശികളില്‍ സ്ഥിരമായി ഭീകരാക്രമണം നടക്കുന്നുണ്ട്. നിരവധിപേരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഷോപ്പിങ് മാളുകള്‍ , വിമാനത്താവളങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സര്‍വ്വകലാശാലകള്‍ തുടങ്ങി നിരവധി സ്ഥലങ്ങള്‍ ഭീകരവാദികള്‍ ലക്ഷ്യമിടുന്നുണ്ടെന്നും അമേരിക്ക മുന്നറിയിപ്പില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍