ഹൈന്ദവ വിശ്വാസത്തിലെ സത്യത്തിന്റെയും ധർമ്മത്തിന്റെയും നൻമയുടെയും പ്രദീകമാണ് ശ്രീരാമൻ. പുരുഷനെന്നാൽ രാമന്റെ ഗുണങ്ങളോടുകൂടിയവനായിരിക്കണം എന്ന് നമ്മൾടെ നാട്ടിൽ പറയാറുണ്ട്. ആ രാമന്റെ പേര് ഉറക്കെ വിളിച്ചുകൊണ്ടാണ് ഇന്ന് തെരുവിൽ അക്രമികൾ അഴിഞ്ഞാടുന്നത്. രാജ്യത്ത് ആളുകൾ ജയ്‌ശ്രീ റാം എന്ന മുദ്രാവാക്യങ്ങൾ ചൊല്ലി കൊല ചെയ്യപ്പെടുന്നു.
ഹൈന്ദവ വിശ്വാസത്തിൽ ദൈവതുല്യനായ രാമന്റെ പേരിൽ നടക്കുന്ന ഈ കൊലപാതകങ്ങൾ അതിക്ഷേപിക്കുന്നത് ആരെയാണ് ?. ശബദമുയർത്താൻ പോലും ശേഷിയില്ലാത്ത നിർധനരും നിരാലംബരുംമായ ആളുകളാണ് കൊലപ ചെയ്യപ്പെടുന്നത്, മിക്ക കൊലപാതകങ്ങൾക്കും ജാതി, മത വെറിയുടെ മുഖവുമുണ്ട്. ഈ നിലയിൽ രാജ്യം മുന്നോട്ടുപോയാൽ എത്തിച്ചേരുക കിരാദമായ മനുഷ്യൻ മനുഷ്യനെ കാരണം കൂടാതെ അക്രമിക്കുന്ന കാലഘട്ടത്തിലേക്കാകും.
2016ൽ മാത്രം ഇത്തരത്തിലുള്ള 840ലധികം ക്രൂരമായ അക്രമണങ്ങളാണ് ഉണ്ടായത്. ഇതിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായി. പല കുടുംബങ്ങളെയും ഇത് പാടെ തകർത്തെറിയുകയ്യും. ജീവിതങ്ങൾ തെരുവിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ അധികവും ദളിതരും ന്യൂനപക്ഷ വിഭാഗത്തിപ്പെട്ടവരും. എന്നിട്ടും ഈ കുറ്റകൃത്യങ്ങൾ ചെയ്തവരിൽ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം വളരെ കുറവാണ്. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകളാണ് ഇത് സൂചിപ്പിക്കുന്നത്.
ഇത്തരം സംഭവങ്ങളിൽ രാജ്യത്തെ ജനങ്ങളിൽ പ്രത്യേകിച്ച് രാജ്യത്തെ തഴെക്കിടയിലുള്ള ജനങ്ങളീൽ ഉണ്ടാക്കുന്ന ഭീതി വളരെ വലുതാണ്. സ്വാതന്ത്യാനന്തരം രാജ്യത്തെ പല ഉൾ ഗ്രാമങ്ങളിൽ പോലും ഉണ്ടായ വർഗീയ കലാപങ്ങൾ തിരികെ വരുകയാണോ എന്ന് തോനിക്കുന്ന വിധത്തിലാണ് പലയിടങ്ങളിലും അക്രമ സംഭവങ്ങൾ ഉണ്ടാകുന്നത്. കൃത്യമയ നിയമ നടപടികളിലൂടെ ഇത് നിയന്ത്രിച്ചില്ലെങ്കിൽ രാജ്യം വളരുന്നതോടൊപം തന്നെ രാജ്യം വർഗീയമായി ഭിന്നിക്കുകയും ചെയ്യും.