ഫോർച്യൂൺ ഗ്ലോബൽ 500 ലിസ്റ്റിൽ ടോപ് റാങ്ക്‌ഡ് ഇന്ത്യൻ കമ്പനിയായി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്. വർഷങ്ങളായി ഈ സ്ഥാനം കയ്യാളിയിരുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷനെ മറികടന്നാണ് റിലയൻസ് ഇൻഡസ്ട്രീസ് ടോപ്പ് റാങ്ക്‌ഡ് ഇന്ത്യൻ കമ്പനിയായി മാറിയത്. ലിസ്റ്റിൽ 106ആം റങ്കിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ഉള്ളത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 117ആം റാങ്കിലാണ്.
65.9 ബില്യൺ ഡോളറിൽനിന്നും 77.6 ബില്യൺ ഡോറലിലേക്ക് ഉയർന്ന് 17.7 ശതമാനം വളർച്ചയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന് വരുമാനത്തിൽ ഉണ്ടായത്. ഓയിൽ ആൻഡ് നാചുറൽ ഗ്യാസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ മോട്ടോർസ്, ഭാരത് പെട്രോളിയം, രാജേഷ് എക്സ്‌പോർട്ട് എന്നീ കമ്പനികളും ഇന്ത്യയിൽനിന്നും ഗ്ലോബൽ 500 ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.