ആണവായുധങ്ങൾ ഉപേക്ഷിക്കാം, എങ്ങനെയെങ്കിലും പ്രശ്നം പരിഹരിക്കണം: അമേരിക്കയോട് സഹായം അഭ്യത്ഥിച്ച് ഇമ്രാൻ ഖാൻ

ബുധന്‍, 24 ജൂലൈ 2019 (16:30 IST)
ആണവായുധങ്ങൾ തങ്ങൾ ഉ[പേക്ഷിക്കാൻ തയ്യാറാണെന്ന് പകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യ ആണവയുധങ്ങൾ ഉപേക്ഷിക്കാൻ തയ്യാറായാൽ പാകിസ്ഥാനും അതേവഴിക്ക് നീങ്ങും എന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുത്തിൽ ഇമ്രാൻ ഖാൻ വ്യക്തമാക്കി. ഇന്ത്യ-പാക് പ്രശ്നത്തിൽ ഇടപെടാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രം‌പിന്റെ സഹായം നേരത്തെ ഇമ്രാൻ ഖാൻ തേടിയിരുന്നു.
 
ഇന്ത്യയും പാകിസ്ഥാനും എന്നല്ല ആണവായുധം എന്ന ആശയം യഥാർത്ഥത്തിൽ സ്വയം നാശമാണ്. 1971ലെ യുദ്ധത്തിന് ശേഷം ആദ്യമായാണ് പാകിസ്ഥാൻ വ്യോമാതിർത്തിയിലേക്ക് ഇന്ത്യൻ യുദ്ധവിമാനങ്ങൾ നുഴഞ്ഞുകയറിയത് എന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
 
കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ ഇമ്രാൻ ഖാൻ നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൽഡ് ട്രംപിന്റെ സഹായം തേടിയിരുന്നു. എഴുപത് വർഷമായി പരിഷ്കൃത അയൽക്കാരെപ്പോലെ ജീവിക്കാൻ തങ്ങൾക്ക് കഴിയുന്നില്ല എന്നും കാശ്മീർ എന്ന ഒറ്റ പ്രശ്നം പരിഹരിക്കാൻ അമേരിക്കൻ പ്രസിഡന്റ് ട്രംപിന് വലിയ പങ്ക് വഹിക്കാൻ സാധിക്കുമെന്നുമായിരുന്നു ഇമ്രാൻ ഖാൻ വ്യക്തമാക്കിയത്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍