കടുത്ത നടപടിയുമായി റിസർവ് ബാങ്ക്, കേരളാ ബാങ്കിനെ തരംതാഴ്ത്തി, വായ്പാ വിതരണത്തിലടക്കം നിയന്ത്രണം

അഭിറാം മനോഹർ
ചൊവ്വ, 25 ജൂണ്‍ 2024 (17:16 IST)
കേരളാ ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് റിസര്‍വ് ബാങ്ക് തരം താഴ്ത്തി. വായ്പ വിതരണത്തില്‍ അടക്കം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് നടപടി. ഇതോടെ കേരള ബാങ്കിന് ഇനി മുതല്‍ 25 ലക്ഷത്തിന് മുകളില്‍ വ്യക്തിഗത വായ്പ നല്‍കാനാവില്ല. നല്‍കിയ വായ്പകള്‍ ഘട്ടം ഘട്ടമായി തിരിച്ചുപിടിക്കണമെന്നും നിര്‍ദേശമുണ്ട്. വായ്പാ നിയന്ത്രണത്തില്‍ കടുത്ത നടപടിയുണ്ടായ വിവരം  വിവിധ ശാഖകളെ അറിയിച്ചുകൊണ്ട് കേരള ബാങ്ക് കത്തയച്ചു. നബാര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്കിന്റെ നടപടി.
 
റിസര്‍വ് ബാങ്കിന്റെ പുതിയ ക്ലാസിഫിക്കേഷന്‍ പ്രകാരം സി ക്ലാസ് പട്ടികയിലാണ് കേരള ബാങ്ക് ഉള്ളത്. വ്യക്തിഗത വായ്പകള്‍ ഇതോടെ 25 ലക്ഷത്തില്‍ കൂടുതല്‍ നല്‍കാന്‍ കേരളാ ബാങ്കിനാകില്ല. ബാങ്ക് ഇടപാടുകളില്‍ 80 ശതമാനവും വ്യക്തിഗത വായ്പകളാണെന്നിരിക്കെ റിസര്‍വ് ബാങ്ക് തീരുമാനം കേരളാ ബാങ്കിന് വലിയ തിരിച്ചടീയാകും. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി 11 ശതമാനത്തിന് പുറത്ത് പോയതും ആസ്തി ബാധ്യതകള്‍ വര്‍ധിച്ചതും കണക്കിലെടുത്താണ് നടപടി.

അനുബന്ധ വാര്‍ത്തകള്‍

Next Article