കള്ളപ്പണം വെളുപ്പിക്കൽ ആരോപണം,പേടിഎമ്മിനെതിരെ ഇ ഡി അന്വേഷണം

അഭിറാം മനോഹർ

ബുധന്‍, 14 ഫെബ്രുവരി 2024 (20:34 IST)
ഡിജിറ്റല്‍ പണമിടപാട് പ്ലാറ്റ്‌ഫോമായ പേടിഎം പെയ്‌മെന്‍്‌സ് ബാങ്കിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി. വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചതായുള്ള ആരോപണവും ഇ ഡിയുടെ അന്വേഷണപരിധിയില്‍ വരും.
 
ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞമാസം അവസാനമാണ് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്നും ക്രെഡിറ്റ് ഇടപാടുകള്‍ നടത്തുന്നതില്‍ നിന്നും പേടിഎമ്മിനെ റിസര്‍വ് ബാങ്ക് വിലക്കിയത്. മാര്‍ച്ച് 1 മുതല്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കരുതെന്നാണ് ആര്‍ബിഐ നിര്‍ദേശം. പേടിഎം തുടര്‍ച്ചയായി നിര്‍ദേശങ്ങള്‍ ലംഘിച്ചതായി കാണിച്ചാണ് അര്‍ബിഐയുടെ നടപടി. കൃത്യമായ തിരിച്ചറിയല്‍ നടപടികള്‍ സ്വീകരിക്കാതെ പേടിഎം നൂറുകണക്കിന് അക്കൗണ്ടുകള്‍ അനുവദിച്ചതായി റിസര്‍വ് ബാങ്ക് പറയുന്നു. കെ വൈസി പൂര്‍ത്തിയാക്കാത്തെ ഈ ഇടപാടുകള്‍ ആര്‍ബിഐ നിരീക്ഷണത്തിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍