സ്വർണവില കുതിച്ചുയരുന്നു, പവന് 1,040 രൂപ കൂടി 40,560 രൂപയായി

Webdunia
ബുധന്‍, 9 മാര്‍ച്ച് 2022 (12:43 IST)
സംസ്ഥാനത്ത് സ്വർണവില റെക്കോഡ് നിലവാരത്തിനോടടുക്കുന്നു. ബുധനാഴ്‌ച്ച മാത്രം വിലയിൽ 1,040 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ പവന്റെ വില 40,560 രൂപയായി. ഗ്രാമിന് 130 രൂപ കൂടി 5070 രൂപയുമായി.
 
ജനുവരിയിലെ 36,720 നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടുമാസത്തിനിടെ 3840 രൂപയുടെ വര്‍ധനവാണുണ്ടായത്. റഷ്യ-യുക്രെയ്‌ൻ സംഘർഷത്തെ തുടർന്ന് സംഘ‌ർഷം തുടരുന്നതിനാൽ രാജ്യാന്തരവിപണിയിൽ വില കൂടിയതാണ് രാജ്യത്തും പ്രതിഫലിച്ചത്.
 
ജ്യത്തെ സ്വര്‍ണവില 20മാസത്തെ ഉയര്‍ന്ന നിലവാരത്തോടടുക്കുകയാണ്. 2020 ഓഗസ്റ്റ് എഴിനാണ് സംസ്ഥാനത്ത് എക്കാലത്തെയും ഉയർന്ന വിലയായ 42,000 രേഖപ്പെടുത്തിയത്

അനുബന്ധ വാര്‍ത്തകള്‍

Next Article