ശശി തരൂര്‍ ലോകം അറിയുന്ന ബുദ്ധിജീവിയും വിപ്ലവകാരിയും: എകെ ബാലന്‍

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 16 ഫെബ്രുവരി 2025 (16:44 IST)
ശശി തരൂര്‍ ലോകം അറിയുന്ന ബുദ്ധിജീവിയും വിപ്ലവകാരിയുമെന്ന് സിപിഎം നേതാവ് എകെ ബാലന്‍. സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ചു കൊണ്ടുള്ള ശശി തരൂരിന്റെ ലേഖനം വിവാദമായതിന് പിന്നാലെയാണ് സിപിഎം നേതാക്കള്‍ ശശി തരൂരിന് പിന്തുണയുമായി എത്തിയത്. ശശിതരൂര്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്നും അതിലൊരു തെറ്റുമില്ലെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാലും മുതിര്‍ന്ന സിപിഎം നേതാവ് എം പി ജയരാജനും പറഞ്ഞു.
 
മഹാനായ ഡിപ്ലോമാറ്റാണ് ശശി തരൂരെന്നും എകെ ബാലന്‍ പറഞ്ഞു. ലോകത്തിലെ പ്രമുഖ അവാര്‍ഡുകള്‍ പിണറായി സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. നീതി ആയോഗിന്റെ റേറ്റിങ്ങില്‍ നമ്പര്‍ വണ്‍ ആണ് കേരളത്തിന് ലഭിച്ചിട്ടുള്ളത്. കേരളം ഇന്ത്യയ്ക്ക് അഭിമാനമാണെന്നും അതില്‍ ചെറിയ ഭാഗം മാത്രമാണ് തരൂര്‍ പറഞ്ഞതെന്നും തരൂരിനെ പ്രതിപക്ഷം വിമര്‍ശിക്കുന്നത് ദുഷ്ടലാക്കാണെന്നും എകെ ബാലന്‍ പറഞ്ഞു.
 
കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം നേരിടുമ്പോഴാണ് കേരളം ഇതെല്ലാം ചെയ്യുന്നതെന്നും എല്ലാ വികസനത്തെയും എതിര്‍ക്കുമെന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമീപം സമീപനമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാലും ആരോപിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍