തെറ്റുണ്ടെങ്കില്‍ കാണിച്ചു തരണമെന്നും അഭിപ്രായങ്ങള്‍ ഇനിയും പറയുമെന്ന് ശശി തരൂര്‍. ഇടതു സര്‍ക്കാരിന്റെ വ്യവസായ നേട്ടങ്ങളെ കുറിച്ചുള്ള ലേഖനത്തിന് പിന്നാലെ വന്ന വിമര്‍ശനങ്ങളില്‍ മറുപടി പറയുകയായിരുന്നു ശശി തരൂര്‍ എംപി. സ്റ്റാര്‍ട്ട് ആപ്പ് നേട്ടങ്ങള്‍ക്ക് തുടക്കമിട്ടത് ആന്റണി- ഉമ്മന്‍ചാണ്ടി സര്‍ക്കാരുകളാണെന്ന് പറഞ്ഞ തരൂര്‍ വ്യവസായ മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയെയും പ്രശംസിച്ചിരുന്നു. അന്ന് തുടങ്ങിവച്ച നേട്ടങ്ങള്‍ ഇടതുസര്‍ക്കാര്‍ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോയെന്ന് ശശി തരൂര്‍ പറഞ്ഞു. ഇതാണ് വിവാദമായത്.
ലോകത്തിലെ പ്രമുഖ അവാര്‍ഡുകള്‍ പിണറായി സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. നീതി ആയോഗിന്റെ റേറ്റിങ്ങില്‍ നമ്പര്‍ വണ്‍ ആണ് കേരളത്തിന് ലഭിച്ചിട്ടുള്ളത്. കേരളം ഇന്ത്യയ്ക്ക് അഭിമാനമാണെന്നും അതില്‍ ചെറിയ ഭാഗം മാത്രമാണ് തരൂര്‍ പറഞ്ഞതെന്നും തരൂരിനെ പ്രതിപക്ഷം വിമര്‍ശിക്കുന്നത് ദുഷ്ടലാക്കാണെന്നും എകെ ബാലന്‍ പറഞ്ഞു.