റഷ്യ‌‌-യുക്രെയ്‌ൻ സംഘർഷം: അസംസ്‌കൃത എണ്ണവില 100 ഡോളർ കടന്നു, സ്വർണവില കുതിച്ചുയരുന്നു

വ്യാഴം, 24 ഫെബ്രുവരി 2022 (13:07 IST)
യുക്രൈയിനെതിരെ റഷ്യ സൈനിക നടപടി പ്രഖ്യാപിച്ചതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളർ കറ്റന്നു. ഏഴ് വർഷത്തിനിടെ ഇതാദ്യമായാണ് അസംസ്‌കൃത എണ്ണവില 100 ഡോളർ പിന്നിടുന്നത്.
 
ആഗോളതലത്തിലെ അനിശ്ചിതത്തെ തുടർന്ന് ആളുകൾ ഓഹരികളിൽ നിന്നും സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് തിരിയുന്നത് സ്വർണവിലയിൽ പ്രതിഫലിച്ചു. ആഗോള വിപണിയില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 1.1ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,932 ഡോളര്‍ നിലവാരത്തിലെത്തി.സംസ്ഥാനത്ത് സ്വര്‍ണവില പവന് 680 രൂപ കൂടി 37,480 രൂപയിലെത്തി.
 
സൈനിക നീക്കത്തോടെ ആഗോളതലത്തില്‍ റഷ്യക്കുമേല്‍ ഉപരോധമുണ്ടാകാൻ സാധ്യതയുണ്ട്. ഇത് രാജ്യത്തെ വിപണിയിൽ ക്രൂഡോയിലിന്റെ ലഭ്യതക്കുറവുണ്ടാക്കിയേക്കുമെന്നാണ് കണക്കാക്കുന്നത്. സംഘര്‍ഷം തുടര്‍ന്നാല്‍ വില പുതിയ ഉയരങ്ങള്‍ കീഴടക്കിയേക്കാം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ സമസ്‌ത മേഖലകളിലും വിലക്കയറ്റമുണ്ടാക്കാൻ യുദ്ധം കാരണമാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍