സൌത്ത് കൊറിയൻ വാഹന നിർമ്മാതാ‍ക്കളായ ‘കിയ‘ ഇന്ത്യയിലെത്തുന്നു, വരവറിയിക്കുന്നത് ‘സീഡ്‘ എന്ന ഹാച്ച്ബാക്ക്

Webdunia
ശനി, 3 നവം‌ബര്‍ 2018 (18:07 IST)
സൗത്ത് കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു. വിദേശ നിരത്തുകളിൽ സജീവമായ സീഡ് എന്ന ഹാച്ച് ബാക്ക് വാഹനവുമായാണ് കിയ ഇന്ത്യൻ വാഹന വിപണിയിലേക്ക് രംഗപ്രവേശം നടത്തുന്നത് 
 
കരുത്തൻ വാഹനത്തെ തന്നെയാണ് കിയ ഇന്ത്യൻ വാഹന വിപണിയിൽ ആദ്യമായി അവതരിപ്പിക്കുന്നത്. ജി ടി വിഭാഗത്തിലാണ് വാഹനം ഇന്ത്യൻ വിപണിയിൽ എത്തുക. റെഡ് ആന്റ് ബ്ലാക് ഡുവൽ ടോണിലാണ് വാഹനത്തിന്റെ എക്സ്റ്റീരിയർ. ഇതോട് ചേർന്നു നിൽക്കുന്ന ബ്ലാക് ടോണാണ് ഇന്റീരിയറിന് നൽകിയിരിക്കുന്നത്.  ഡിജിറ്റല്‍ ഡിസ്‌പ്ലേയുള്ള ഇന്‍ട്രുമെന്റ് ക്ലെസ്റ്റര്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്‌പോര്‍ട്ടി അലുമിനിയം പെഡല്‍ എന്നിവ വാഹനത്തിന്റെ ഇന്റീരിയറിലെ സവിശേഷതകളാണ്. 
 
140 എച്ച്‌ പി കരുത്ത് നല്‍കുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 136 എച്ച്‌ പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് സീഡിന്റെ കരുത്തിന് പിന്നിൽ. രണ്ട് വാഹനത്തിലും സെവന്‍ സ്പീഡ് ഡുവല്‍ ക്ലെച്ച്‌ ട്രാന്‍സ്മിഷനാണ് നല്‍കിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article