ചില്ലി സോസ് - 2 ടേബിള്‍ സ്പൂണ്‍
വിനെഗര് - 2 ടേബിള്‍ സ്പൂണ്‍
മസ്റ്റാര്‍ഡ് സീഡ് പൗഡര്‍ - 1 ടീസ്പൂണ്‍
ഉപ്പ്, ചൈനീസ് സാള്‍ട്ട്
ഓയില്‍
കഴുകി വൃത്തിയാക്കിയ ചിക്കൻ ഉപ്പ്, ചൈനീസ് ഉപ്പ്, വിനെഗര്‍, വെളുത്തുള്ളി അരിഞ്ഞത്, കുരുമുളകുപൊടി എന്നിവ ചേർത്ത് കുക്കറിൽ മൃദുവാകുന്നതുവരെ ആവി കയറ്റുക.
അടുത്തതായി ചെയ്യേണ്ടത് ചിക്കൻ മാരിനേറ്റ് ചെയ്യുന്നതിനായുള്ള കൂട്ട് തയ്യാറാക്കുക എന്നതാണ്. ഒരു ബൗളില്‍ മുട്ട, സോയാസോസ്, ചില്ലി സോസ്, കടുകുപൊടി, കോണ്‍ഫ്‌ളോര്‍, മൈദ, ചിക്കന്‍ക്യൂബ് എന്നിവ ചേര്‍ത്തിളക്കുക. കുറച്ച് മൈദ ഉപ്പു ചേർത്ത് ഒരു പാത്രത്തിൽ മാറ്റി വക്കുക.
ഒരു പാനിൽ ഹൈ ഫ്ലെയിമിൽ എണ്ണ ചൂടാക്കാൻ വക്കണം. തുടർന്ന്
ആവി കയറ്റിയ ചിക്കൻ തയ്യാറാക്കിയ ബാറ്ററിൽ മുക്കിയ ശേഷം ഉപ്പ് ചേർത്ത മൈതയിൽ പിരട്ടി നന്നായി ചൂടായ എണ്ണയിൽ വറുത്തുടുക്കുക, തീ കുറക്കാതെ വേണം ചിക്കൻ വറുത്തുകോരാൻ.