ടൊമാറ്റോ സോസ് ഇഷ്ടമല്ലാത്തവർ ആരുംതന്നെ ഉണ്ടാവില്ല പലഹാരങ്ങൾ സോസിൽ മുക്കി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. എന്നാൽ സോസ് സാധാരണയായി നമ്മൾ കടകളിൽ നിന്നും വാങ്ങുകയാണ് പതിവ്. ഇത് അത്ര നല്ലതകല്ല. കാരണം ഒരുപാട് ദിവസം കേടുകൂടാതെ സൂക്ഷിക്കുന്നതിനായി പല തരത്തിലുള്ള രാസ വസ്തുക്കൾ ചേർത്താണ് ഇത് തയ്യാറാക്കുന്നത്. എന്നാൽ കലർപ്പില്ലാത്ത നല്ല ടൊമാറ്റോ കെച്ചപ്പ് നമുക്ക് വീട്ടിൽതന്നെയുണ്ടാക്കാം.
ഇനി സോസുണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം
ആദ്യം ചെയ്യേണ്ടത് തക്കളി വെളത്തിലിട്ട് തിളപ്പിച്ച് തൊലി കളയുക എന്നതാണ് പിന്നീട് മിക്‌സിയിലിട്ട് നല്ലവണ്ണം പേസ്റ്റ് ആക്കി എടുക്കുക. ഗ്രാമ്ബൂ,കറുകപട്ട, പച്ചമുളക്, വറ്റല്‍മുളക്, സവാള, ഏലക്ക, പെരുംജീരകം, ജീരകം ഇവ ചെറുതായി ചതച്ച് ,ഇഞ്ചി വെള്ളുത്തുള്ളി പേസ്റ്റും കൂടെ ചേര്‍ത്ത് ഒരു വൃത്തിയുള്ള തുണിയില്‍ കിഴി കെട്ടി എടുക്കുക.
കുറുകുന്നത് വരെ ഈ മിശ്രിതം ഇളക്കിക്കൊണ്ടിരിക്കുക. ഇനി കിഴി കെട്ടിവച്ചിരിക്കുന്നത് നന്നായി പിഴിഞ്ഞ് അതിലെ സത്ത് മുഴുവനായും താക്കളിയിൽ ലയിപ്പിച്ച് ചേർക്കുക. അടിയിൽ പിടിക്കാതെ എപ്പോഴും ഇളക്കിക്കൊണ്ടിരിക്കുക എന്നതാണ് ഇനി ചെയ്യേണ്ടത്. 20 മിനിറ്റോളം ഇത്തരത്തിൽ ഇളക്കി സ്റ്റൌ ഓഫ് ചെയ്യാം. ഇത് തണുപ്പിച്ച ശേഷം ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാവുന്നതാണ്.