അവൽ ഉപ്പുമാവ് ഉണ്ടാക്കുന്നത് നോക്കാം
അവല്‍ നനച്ചു മാറ്റി വെക്കുക രണ്ട് കപ്പ് അവലിലിന് ഒരു കപ്പ് വെള്ളം എന്നതാണ് കണക്ക്. തുടർന്ന് ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക്, ജീരകം ഇവ പൊട്ടികുക. കറിവേപ്പില ചേര്‍ക്കുക. കടല പരിപ്പ്, കപ്പലണ്ടിയും ഇളം ബ്രൌൺ നിറം വരുന്നതു വരെ മൂപ്പിച്ചെടുക്കുക വറക്കുക.
പിന്നീട് മഞ്ഞള്‍ പൊടിയും, കായവും ചേര്‍ത്ത് അതിലേക്കു ഉള്ളിയും പച്ചമുളകും ഇട്ട് വഴറ്റുക ആവശ്യത്തിന് ഉപ്പ് ഈ സമയം ചേർക്കാം. ഉള്ളിയുടെ നിറം മാറി തുടങ്ങുമ്പോള്‍ നനച്ച അവല്‍ ചേര്‍ത്ത് ഇളക്കി 2 മിനിറ്റ് അടച്ചുവച്ച് വേവിക്കുക ഇപ്പോൾ അവൽ ഉപ്പുമാവ് തയ്യാർ.