‘വെർടൂ ആസ്റ്റര്‍ പി‘ ഇതാണ് ലോകത്തിലെ ഏറ്റവും വിലയുള്ള സ്മാർട്ട്ഫോൺ; വില 10 ലക്ഷം രൂപ

വെള്ളി, 2 നവം‌ബര്‍ 2018 (18:51 IST)
പത്ത് ലക്ഷം രൂപ എന്ന് കേട്ട് അത്ഭുതപ്പെടുന്നുണ്ടാകും വെർടൂ എന്ന സ്മർട്ട്ഫോൺ ബ്രാൻഡിനെക്കുറിച്ച് നമ്മൾ മലയാളികൾ അത്ര കേൾക്കാത്തതിനാലാണ് അത്. സ്മാർട്ട് ഫോണുകളിലെ ആഡംബരത്തിന്റെ അവസാനവാക്കാണ് വെർടൂ ഫോണുകൾ. 3.15 ലക്ഷം, രൂപയുടെതാണ് വെർടൂ പുറത്തിറക്കുന്ന ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്ഫോൺ എന്ന് ഓർക്കണം.
 
വെര്‍ടൂ ആസ്റ്റര്‍ പി' യാണ് കമ്പനിയുടെ പുതിയതായി പുറത്തിറങ്ങിയ ഫോൺ. 6 ജി ബി റാമും 128 ജി ബി ഇന്റേർണല്‍ സ്റ്റോറേജുമാ‍ണ് ഫോണിനുള്ളത്. 12 മെഗാപിക്സൽ പിൻ‌ക്യാമറയും. 20മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിനു നൽകിയിരിക്കുന്നു. ഇതെല്ലം വിപണിയിലെ മറ്റു ഫോണുകൾക്കുമുണ്ട് എന്താണ് ഈ വിലക്ക് കാരണം എന്നാകും ചിന്തിക്കുന്നത്.
 
അള്‍ട്രാ പ്രീമിയം വസ്തുക്കള്‍ ഉപയോഗിച്ചാണ് ഫോൺ നിർമ്മിച്ചിരിക്കുന്നത്. ഫോണിന് സുരക്ഷ നല്‍കുന്നതാകട്ടെ 133 ക്യാരറ്റ് സഫയര്‍ ക്രിസ്റ്റല്‍. ഫോണിനെ ആഡംബരമായി ഒരുക്കുന്നതിനായി  വിലയേറിയ വജ്രങ്ങളും മുത്തുകളും മറ്റും പിടിപ്പിച്ചാണ് വെര്‍ടൂ ഫോണുകളുടെ വിപണിയിലെത്തുന്നത്. 3.15 ലക്ഷം രൂപയുടെ ബറോക്ക് സീരീസ്, 3.79 ലക്ഷം രൂപ വൈറ്റ് മൂണ്‍, 10.3 ലക്ഷം രൂപയുടെ ഡാസ്ലിംഗ് ഗോള്‍ഡ് എന്നിവ വെർടുവിന്റെ പ്രധാന മോഡലുകളാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍