വാട്ട്സ്‌ആപ്പിന് കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

വെള്ളി, 2 നവം‌ബര്‍ 2018 (18:26 IST)
ഡൽഹി: സോഷ്യൽ മീഡിയ മെസേജിങ് ആപ്പായ വാട്ട്സ്‌ആപ്പിന് കർശന നിയന്ത്രണങ്ങൾ നൽകി കേന്ദ്ര സർക്കാർ. വാട്ട്‌സ‌ആപ്പ് സന്ദേശങ്ങൽ കൊലപാതകങ്ങൾക്കും കലാപങ്ങൾക്കും കാരണമാമുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കർ നടപടി. 
 
സർക്കാരോ സർക്കാരുമായി ബന്ധപ്പെട്ട ഏജൻസികളോ വാട്ട്സ്‌ആപ്പിലെ സന്ദേശങ്ങളുടെ വിഷദാംശങ്ങൾ ആവശ്യപ്പെട്ടാൽ നൽകണം എന്ന നിർദേശമാണ് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത്. സർക്കാർ ആവശ്യപ്പെടുമ്പോൾ സന്ദേശം ഡിക്രിപ് ചെയ്ത് സന്ദേശത്തിന്റെ ഉറവിടം, സന്ദേശം അയച്ച വ്യക്തിയുടെ വിവരങ്ങൾ എന്നിവ കൈമാറണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
 
ഇക്കാര്യങ്ങൾ പേരിഗണിക്കാം എന്ന് വാട്ട്സ്‌ആപ്പ് അധികൃതർ കേന്ദ്ര സർക്കാരിനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. വാട്ട്സ്‌ആപ്പിലെ വ്യാജ സന്ദേശങ്ങൾ ആൾകൂട്ട കൊലപാതകങ്ങൾക്ക് കാരണമായ പശ്ചാത്തലത്തിൽ ദിവസവും ഫോർവേഡ് ചെയ്യാവുന്ന  സന്ദേസങ്ങളുടെ എണ്ണം വാട്ട്സ്‌ആപ്പ് 5 ആക്കി കുറച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍