സ്ത്രീകലെ ആർത്തവാം എന്നത് ജനിതകമായ ഒരു പ്രകൃയയാണ്. സ്ത്രീകൾക്ക് ഏറെ പ്രയാസകരമായ സമയമാണ് ആ അഞ്ച് ദിവസങ്ങങ്ങൾ. വേദനയും അസ്വസ്ഥതയും മാനസിക പിരിമുറുക്കവുമെല്ലാം ഈ സമയം സ്ത്രീകളെ അലട്ടും. ഇപ്പോൾ ആർത്തവം നീട്ടിവക്കാനുള്ള ഗുളികൾ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഇത് പല പെൺകുട്ടികളും ഉപയോഗിക്കാറുമുണ്ട്. എന്നാൽ ടാബ്‌ലറ്റുകൾ ഉപയോഗിച്ച് ആർത്തവം നീട്ടിവക്കുന്നതിന് മുൻപായി നിങ്ങൾ ചില കാര്യങ്ങൾ മനസിലാക്കേണ്ടിയിരിക്കുന്നു.
ഈസ്ട്രജന്‍, പ്രൊജസ്ട്രോണ് എന്നീ ഹോര്‍മോണുകള്‍ ചേര്‍ന്ന ഗുളികകളാണ് സാധാരണ നിലയില്‍ ആര്‍ത്തവം നീട്ടിവയ്ക്കനായി ഉപയോഗിക്കുന്നത്. ഗര്‍ഭപാത്രത്തിലെ എന്‍ഡോമെട്രിയത്തിന് കട്ടികൂട്ടി കൊണ്ടാണ് ഇത്തരം ഗുളികകള്‍ പ്രവര്‍ത്തിക്കുന്നത്. ഡോക്ടറുടെ നിർദേശ പ്രകാരമല്ലാതെ ഒരിക്കലും ഇത് ഉപയോഗിക്കരുത്.