' ഈ പ്രത്യാക്രമണം നമ്മുടെ സൈന്യത്തിന്റെ മികവിനെ മാത്രമല്ല സൂചിപ്പിക്കുന്നത്, നമ്മുടെ ധാര്‍മിക സംയമനത്തെ കൂടിയാണ്. ഹനുമാന്‍ ഭഗവാന്റെ വാക്കുകളില്‍ പറഞ്ഞാല്‍ നമ്മുടെ നിഷ്‌കളങ്കരായ മനുഷ്യരുടെ ജീവനെടുത്തവരെ മാത്രമാണ് നമ്മള്‍ ആക്രമിച്ചത്,' രാജ്‌നാഥ് സിങ് പറഞ്ഞു.
' നമുക്കെല്ലാം അറിയുന്നതുപോലെ കഴിഞ്ഞ രാത്രി ഇന്ത്യന്‍ സൈന്യം അവരുടെ ധൈര്യം പ്രകടമാക്കി ഒരു പുതിയ ചരിത്രം കുറിച്ചു. ഇന്ത്യന്‍ സൈന്യം വളരെ കൃത്യതയോടെയും ജാഗ്രതയോടെയും പ്രവര്‍ത്തിച്ചു. നമ്മള്‍ മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതി പ്രകാരം നമ്മുടെ ലക്ഷ്യങ്ങള്‍ നിറവേറ്റി,' പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭീകരവാദികളുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് പ്രത്യാക്രമണം നടത്തിയതെന്ന് ഇന്ത്യന്‍ സൈന്യവും നേരത്തെ അവകാശപ്പെട്ടിരുന്നു. പാക്കിസ്ഥാന്റെ സൈനിക ക്യാംപുകള്‍ക്കെതിരെ യാതൊരുവിധ അക്രമങ്ങളും നടത്തിയിട്ടില്ലെന്നും സൈന്യം പറയുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഒന്‍പത് ഇടങ്ങളിലായി 80 ലേറെ ഭീകരവാദികള്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍.