പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തിന് നടൻ പൃഥ്വിരാജ് അഭിവാദ്യങ്ങൾ നേർന്നു. ”എവിടെയും, ഏത് രൂപത്തിലും അതിജീവനത്തിന് അർഹതയില്ലാത്ത ഒന്നാണ് തീവ്രവാദം. നമ്മുടെ സൈനികർക്ക് സല്യൂട്ട്. ജയ് ഹിന്ദ്” എന്നാണ് പൃഥ്വിരാജ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചിരിക്കുന്നത്.
സിന്ദൂരം ധരിക്കുന്നത് ഒരു പാരമ്പര്യം എന്ന നിലയിൽ മാത്രമല്ല, മറിച്ച് ഞങ്ങളുടെ അചഞ്ചലമായ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായിട്ടാണ്. ഞങ്ങളെ വെല്ലുവിളിക്കൂ, എന്നത്തെക്കാളും നിർഭയരും ശക്തരുമായി നമ്മൾ ഉയർത്തെഴുന്നേൽക്കും എന്നാണ് മോഹൻലാൽ ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ആർമിക്ക് അഭിവാദ്യങ്ങളുമായി മറ്റ് അഭനേതാക്കളും എത്തിയിട്ടുണ്ട്.