അക്കൗണ്ടുകളിൽ പണമില്ല, ഓട്ടോ ഡെബിറ്റ് ഇടപാടുകൾ മടങ്ങുന്നതിന്റെ തോതിൽ വർധനവ്

Webdunia
ബുധന്‍, 9 ജൂണ്‍ 2021 (15:45 IST)
അക്കൗണ്ടുകളിൽ പണമില്ലാത്തതിനാൽ ഓട്ടോ ഡെബിറ്റ് വഴിയുള്ള ഇടപാടുകൾ വൻതോതിൽ മുടങ്ങുന്നു. ലോക്ക്ഡൗൺ മൂലമുണ്ടായ പ്രതിസന്ധിയാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
 
മെയ് മാസത്തിൽ ഇത്തരത്തിൽ 8.57 കോടി ഇടപാടുകളാണ് നടക്കേണ്ടയിരുന്നത്. എന്നാൽ 3.08 കോടി(35.91ശതമാനം) ഇടപാടുകൾക്ക് തടസ്സംനേരിട്ടതായി നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസി(എൻഎസിഎച്ച്)ന്റെ കണക്കുകൾ വെളിപ്പെടുത്തുന്നു. ഏപ്രിലിൽ 2.98 കോടി ഇടപാടുകളായിരുന്നു ഇത്തരത്തിൽ മുടങ്ങിയത്.
 
പ്രതിമാസ വായ്പ തിരിച്ചടവ്, യൂട്ടിലിറ്റി ബില്ലുകൾ, ഇൻഷുറൻസ് പ്രീമിയം, മ്യൂച്വൽ ഫണ്ട് എസ്‌ഐപി തുടങ്ങിയവയ്ക്കാണ്‌ ഇത്തരത്തിൽ ഓട്ടോ ഡെബിറ്റ് സേവനം നൽകുന്നത്. നാഷണൽ പേയ്‌മെന്റ് കോർപറേഷൻ വഴിയാണ് ഇടപാടുകൾ സാധ്യമാകുന്നത്. കഴിഞ്ഞ വർഷം മെയ്, ജൂൺ, ജൂലായ് മാസങ്ങളിൽ ഇടപാട് മടങ്ങുന്നത് വർധിച്ചിരുന്നുവെങ്കിലും പിന്നീടുള്ള മാസങ്ങളിൽ ഘട്ടംഘട്ടമായി കുറവ് രേഖപ്പെടുത്തിയിരുന്നു. പണമില്ലാതെ മടങ്ങിയാൽ ഓരോ ഇടപാടിനും അക്കൗണ്ട് ഉടമകളിൽ നിന്ന് ബാങ്കുകൾ പണമീടാക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article