വൈദ്യുതി നിരക്ക് ഏകീകരിക്കാനൊരുങ്ങി കേന്ദ്രം; നിരക്ക് കുറയും

ശ്രീനു എസ്
ബുധന്‍, 9 ജൂണ്‍ 2021 (15:33 IST)
വൈദ്യുതി നിരക്ക് ഏകീകരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഇതുസംബന്ധിച്ചുള്ള പദ്ധതി രേഖ നല്‍കിയിട്ടുണ്ട്. ഇതിലൂടെ വൈദ്യുതി നിരക്ക് കുറയുമെന്നാണ് കേന്ദ്രം പറയുന്നത്. 
 
കേരളത്തില്‍ ഒരു യൂണിറ്റ് വൈദ്യുതി ഉപഭോക്താവിന് ലഭിക്കുന്നത് 6.5 രൂപക്കാണ്. പദ്ധതി നടപ്പിലാകുമ്പോള്‍ ഒരു രൂപയെങ്കിലും കുറയുമെന്നാണ് കണക്കാക്കുന്നത്.
Next Article