കോവിഡ് രോഗികള്‍ക്ക് ഓട്ടോയില്‍ സൗജന്യയാത്ര, മാതൃകയായി ബംഗാളി വനിത മുന്‍മുന്‍ സര്‍ക്കാര്‍, കൈയടിച്ച് സോഷ്യല്‍ മീഡിയ

കെ ആര്‍ അനൂപ്
ബുധന്‍, 9 ജൂണ്‍ 2021 (15:08 IST)
രാജ്യം കോവിഡിനെതിരെ പോരാടുകയാണ്. ഈ വിഷമ കാലഘട്ടത്തിലും പ്രതീക്ഷയേകുന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. കോവിഡ് രോഗികളെ തന്റെ ഓട്ടോയില്‍ സൗജന്യമായി കൊണ്ടുപോയി മാതൃകയാകുകയാണ് മുന്‍മുന്‍ സര്‍ക്കാര്‍ എന്ന ബംഗാളി വനിത. കോവിഡ് ബാധിച്ച് ജീവനുവേണ്ടി പോരാടുന്ന ആളുകളെ കാണുമ്പോള്‍ ഉപജീവനത്തേക്കാള്‍ വലുത് കാരുണ്യമാണെന്ന് തിരിച്ചറിഞ്ഞാണ് മുന്‍മുന്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിച്ചെന്നത്.ഒരു കോള്‍ മതി ഏത് രാത്രിയിലും സഹായിക്കാന്‍ ഈ വനിത ഉണ്ടാകും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ.ബാംഗാളിലെ ആദ്യ ഇ- റിക്ഷ വനിത ഡ്രൈവര്‍ കൂടിയാണ് ഇവര്‍.
 
കോവിഡിന്റെ ആദ്യ തരംഗത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരില്‍ ചിലര്‍ കോവിഡ് രോഗികളില്‍നിന്ന് യാത്രാ കൂലിയായി കൂടുതല്‍ തുക ഈടാക്കിയിരുന്നു. ഇതാണ് പശ്ചിമ ബംഗാളിലെ സിലിഗുഡിയില്‍ നിന്നുള്ള 49 കാരിയെ പൊതുസേവനത്തിന് പ്രേരിപ്പിച്ചത്.
 
കൊവിഡ് ബാധിച്ച രോഗികളുടെ വീടും പരിസരവും സാനിറ്റൈസ് ചെയ്യുവാനും മുന്‍മുന്‍ മുന്നില്‍ തന്നെ ഉണ്ടാകും.

അനുബന്ധ വാര്‍ത്തകള്‍

Next Article