ഇനി താമസിപ്പിക്കേണ്ട, ആധാർ - പാൻ ലിങ്ക് ചെയ്യാൻ ഇനി 5 ദിവസം മാത്രം

Webdunia
തിങ്കള്‍, 26 ജൂണ്‍ 2023 (16:29 IST)
ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാനുള്ള സമയപരിധി ഇനി അഞ്ച് ദിവസം കൂടി മാത്രം. സമയപരിധി അവസാനിക്കുന്നതോടെ ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ ആദായ നികുതി നിയമം 1961 പ്രകാരം പ്രവര്‍ത്തനരഹിതമാകും. ഇതോടെ പാന്‍ കാര്‍ശുകള്‍ സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിക്കാനാവില്ല. 2022 മാര്‍ച്ച് 31 മുതല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് പല തവണ ആധാര്‍ പാന്‍ കാര്‍ഡ് ലിങ്കിംഗ് സമയം നീട്ടി നല്‍കിയിരുന്നു.
 
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് ജൂണ്‍ 30 വരെ ആയിരം രൂപ പിഴയുണ്ട്. 2022 മാര്‍ച്ച് 31 ശേഷം പിഴയില്ലാതെ ആധാറും പാന്‍ കാര്‍ഡും ലിങ്ക് ചെയ്യാനാകില്ല. 2022 ജൂലൈ 1 മുതലാണ് പിഴ സംഖ്യ 500 രൂപയില്‍ നിന്നും 1000 രൂപയാക്കി ഉയര്‍ത്തിയത്. 2023 മാര്‍ച്ച് 31നായായിരുന്നു ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി. ഇത് പിന്നീട് ജൂണ്‍ 30 വരെ നീട്ടി നല്‍കുകയായിരുന്നു.
 
ആധാര്‍ പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാന്‍ https://www.incometax.gov.in/iec/foportal/ എന്ന ലിങ്കിൽ പോകാവുന്നതാണ്. ആധാർ- പാൻ ബന്ധിപ്പിക്കുന്നതിന് അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി 1000 രൂപ പിഴയടക്കണം. ഒറ്റ ചലാനായാണ് ഈ തുക അടയ്ക്കേണ്ടത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article