സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ സ്ഥിരമായി അവസരങ്ങൾ നൽകണം, ആവശ്യവുമായി ഇർഫാൻ പത്താൻ

ഞായര്‍, 25 ജൂണ്‍ 2023 (09:44 IST)
2023ലെ ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുടെ ഏകദിന ടീമില്‍ സഞ്ജു സാംസണിന് കൂടുതല്‍ അവസരം നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഇടം പിടിച്ചതില്‍ പ്രതികരിക്കുകയായിരുന്നു പത്താന്‍.
 
ഇതുവരെ 11 ഏകദിന മത്സരങ്ങളാണ് സഞ്ജു ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ളത്. ഈ മത്സരങ്ങളില്‍ നിന്നും 66 റണ്‍സ് ശരാശരിയില്‍ 330 റണ്‍സാണ് ഇന്ത്യന്‍ ജേഴ്‌സിയില്‍ സഞ്ജു നേടിയത്. പേസിനെയും സ്പിന്നിനെയും ഒരുപോലെ നേരിടാന്‍ കഴിവുള്ള സഞ്ജുവിന്റെ സാന്നിധ്യം ഇന്ത്യന്‍ മധ്യനിരയ്ക്ക് സഹായകമാകുമെന്നാണ് പത്താന്റെ വിലയിരുത്തല്‍. റിഷഭ് പന്ത് ഇപ്പോള്‍ സുഖം പ്രാപിക്കുന്ന സമയത്ത് ഇന്ത്യ ഏകദിനത്തില്‍ സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ട സമയമാണിതെന്നും ഇര്‍ഫാന്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍