Sanju Samson: വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജുവിന് അവസരം

വെള്ളി, 23 ജൂണ്‍ 2023 (16:05 IST)
Sanju Samson: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമില്‍ ഇടം പിടിച്ചു. ഇഷാന്‍ കിഷനും ടീമിലുണ്ട്. മുകേഷ് കുമാര്‍, ഋതുരാജ് ഗെയ്ക്വാദ് എന്നിവര്‍ ടീമില്‍ ഇടം നേടി. മുഹമ്മദ് ഷമി ഏകദിന ടീമില്‍ ഇടം പിടിച്ചിട്ടില്ല. 
 
ഏകദിന ടീമിനെ രോഹിത് ശര്‍മ നയിക്കും. വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ സ്‌ക്വാഡില്‍ ഉണ്ട്. ഹാര്‍ദിക് പാണ്ഡ്യയാണ് ഉപനായകന്‍. 
 
ഏകദിന സ്‌ക്വാഡ് : രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, ശര്‍ദുല്‍ താക്കൂര്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജയ്‌ദേവ് ഉനദ്കട്ട്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്, മുകേഷ് കുമാര്‍ 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍