ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ ചേതേശ്വര്‍ പുജാര ടീമില്‍ നിന്ന് പുറത്തായി. പുജാരയ്ക്ക് പകരം ഋതുരാജ് ഗെയ്ക്വാദും യഷ്വസി ജയ്‌സ്വാളും ടീമില്‍ ഇടം നേടി. പേസ് ബൗളര്‍ മുകേഷ് കുമാറും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ആദ്യമായാണ് മൂവരും ഇന്ത്യയുടെ ടെസ്റ്റ് സ്‌ക്വാഡില്‍ ഇടംപിടിക്കുന്നത്. വിക്കറ്റ് കീപ്പറായി കെ.എസ്.ഭരതും ഇഷാന്‍ കിഷനുമാണ് ടീമിലുള്ളത്.
ഇന്ത്യന്‍ സ്‌ക്വാഡ് (ടെസ്റ്റ് പരമ്പര): രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, യഷസ്വി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ.എസ്.ഭരത്, ഇഷാന്‍ കിഷന്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജയ്‌ദേവ് ഉനദ്കട്ട്, നവ്ദീപ് സൈനി