ചരിത്രം പിറക്കുമോ? ലോക പുരുഷ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 3 ഇന്ത്യൻ താരങ്ങൾ ഫൈനലിൽ

Webdunia
വെള്ളി, 12 മെയ് 2023 (14:18 IST)
2023 ലോക പുരുഷ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യ. ഇന്ത്യയുടെ 3 ബോക്സർമാരാണ് ചാമ്പ്യൻഷിപ്പിൽ ഫൈനൽ മത്സരത്തിന് യോഗ്യത നേടിയിരിക്കുന്നത്. ദീപക് കുമാർ,മുഹമ്മദ് ഹുസ്സാമുദ്ദീൻ,നിഷാന്ത് ദേവ് എന്നിവരാണ് കലാശപ്പോരിന് യോഗ്യത നേടിയത്. ഇതാദ്യമായാണ് 3 ഇന്ത്യൻ താരങ്ങൾ ഒരുമിച്ച് ലോക പുരുഷ ബോക്സിംഗ് ഫൈനലിലെത്തുന്നത്.
 
ഇതോടെ ചാമ്പ്യൻഷിപ്പിൽ 3 വെള്ളിമെഡലുകൾ ഇന്ത്യ ഉറപ്പിച്ചു. ഇതുവരെ ചാമ്പ്യൻഷിപ്പിൽ ഒരു വെള്ളി നേടിയതാണ് ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടം. 2019ൽ അമിത് പംഗലാണ് അന്ന് ഇന്ത്യയ്ക്ക് വേണ്ടി വെള്ളിമെഡൽ സ്വന്തമാക്കിയത്. 51 കിലോ വിഭാഗത്തിൽ ദീപക് കുമാർ, 71 കിലോ വിഭാഗത്തിൽ നിഷാന്ത് ദേവ്, 57 കിലോ വിഭാഗത്തിൽ മുഹമ്മദ് ഹുസ്സാമുദ്ദീൻ എന്നിവരാണ് ഫൈനൽ മത്സരത്തിനിറങ്ങുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article