ഉപേക്ഷിച്ചിട്ടില്ല, അടുത്തത് ധ്രുവിന് ഒപ്പം തന്നെ, പുതിയ സിനിമയെ കുറിച്ച് മാരി സെല്‍വരാജ്

കെ ആര്‍ അനൂപ്

ചൊവ്വ, 31 ജനുവരി 2023 (15:04 IST)
വിക്രമിന്റെ മകന്‍ ധ്രുവിനും ആരാധകര്‍ ഏറെയാണ്. നടന്റെ പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന സ്‌പോര്‍ട്‌സ് ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്.
 
എന്നാല്‍ സിനിമയുടെ പ്രഖ്യാപനം നേരത്തെ ഉണ്ടായെങ്കിലും ചിത്രം വൈകുകയാണ്.ഉദയനിധി സ്റ്റാലിനൊപ്പം 'മാമന്നന്‍' ചിത്രീകരണം സംവിധായകന്‍ പൂര്‍ത്തിയാക്കി.ഒരു വെബ് സീരീസും ചെയ്തു. സീരീസ് റിലീസിന് ഒരുങ്ങുകയാണ്.
 
 വെബ് സീരീസിന്റെ പ്രൊമോഷന്‍ വേളയില്‍ മാരി സെല്‍വരാജ് ധ്രുവ് വിക്രമിനൊപ്പമുള്ള തന്റെ പ്രോജക്റ്റിനെക്കുറിച്ച് വാചാലനായി.
 
 ധ്രുവിനൊപ്പമുളള സിനിമ തന്റെ അടുത്ത പ്രോജക്റ്റ് ആയിരിക്കുമെന്ന് സംവിധായകന്‍ ഉറപ്പ് നല്‍കി.
 
 കബഡി കളിക്കാരനായി അഭിനയിക്കാന്‍ സൂപ്പര്‍ഫിറ്റ് ലുക്ക് ആകാനുള്ള ശ്രമത്തിലാണ് ധ്രുവ്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍