സീറോ എന്ന സിനിമ പരാജയമായതിന് ശേഷം തൻ്റെ ആത്മവിശ്വാസം നഷ്ടമായതായി ഷാറൂഖ് പറഞ്ഞു. ചിലപ്പോഴെല്ലാം ഞാൻ ഭയപ്പെട്ടു. സിനിമാ വ്യവസായത്തിന് ജീവൻ നൽകിയതിൽ ഞാൻ നന്ദി പറയുന്നു. ദശലക്ഷക്കണക്കിന് പേർ എന്നെ സ്നേഹിക്കുന്നു. ഈ സ്നേഹാനുഭവമാണ് സിനിമ കാണുന്നതും. സിനിമയെ തടസ്സപ്പെടുത്തുന്ന പലതും സംഭവിച്ചെങ്കിലും ചിത്രത്തെ പിന്തുണച്ചവർക്ക് ഞാൻ നന്ദി പറയുന്നു. വാർത്താസമ്മേളനത്തിനിടെ ഷാറൂഖ് പറഞ്ഞു.