ഷാരൂഖിന്റെ 'സീറോ' കളക്ഷന്‍ മറികടന്ന് പത്താന്‍, നേട്ടം രണ്ടുദിവസം കൊണ്ട്

കെ ആര്‍ അനൂപ്

വെള്ളി, 27 ജനുവരി 2023 (16:01 IST)
പത്താന്‍ എന്ന സിനിമയുടെ റിലീസ് ബോളിവുഡ് സിനിമകള്‍ക്ക് പുതിയ പ്രതീക്ഷകളാണ് നല്‍കുന്നത്. ആദ്യദിനം മുതലേ മികച്ച പ്രതികരണങ്ങളുമായി ചിത്രം പ്രദര്‍ശനം തുടരുകയാണ്.ഷാരൂഖിന്റെ സീറോ എന്ന സിനിമയ്ക്ക് ആകെ ലഭിച്ച കളക്ഷനെ മറികടക്കാന്‍ പത്താന്‍ എന്ന സിനിമയ്ക്ക് രണ്ട് ദിവസമേ വേണ്ടി വന്നുള്ളൂ.
 
തിയേറ്ററുകളില്‍ നിന്ന് സീറോ എന്ന സിനിമ 193 കോടി കളക്ഷനാണ് ആകെ നേടിയത്. എന്നാല്‍ പത്താന്‍ ആദ്യ ദിനം തന്നെ നൂറുകോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കി. തൊട്ടടുത്ത ദിവസം കളക്ഷന്‍ കൂടി ചേര്‍ത്തപ്പോള്‍ 235 കോടിയായി.
 
32 കോടിയാണ് പിവിആര്‍, ഐനോക്‌സ്, സിനിപ്ലസ് എന്നിവിടങ്ങളില്‍ നിന്ന് രണ്ടാം ദിനം പത്താന്‍ സ്വന്തമാക്കിയത്. കേരളത്തില്‍ നിന്ന് ആദ്യദിനം 1.9 1 കോടി നേടാന്‍ സിനിമയ്ക്കായി. ഹിന്ദി പതിപ്പ് മാത്രം 52 കോടി പിന്നിട്ടു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍