'പഠാന്‍' രണ്ടാമത്തെ ഗാനവും വിവാദത്തില്‍, കോപ്പിയടിച്ചെന്ന് ആരോപണം

കെ ആര്‍ അനൂപ്

വെള്ളി, 23 ഡിസം‌ബര്‍ 2022 (15:23 IST)
കഴിഞ്ഞദിവസം പുറത്തുവന്ന പഠാനിലെ രണ്ടാമത്തെ ഗാനം 30 മിനിറ്റിനുള്ളില്‍ 1 മില്ല്യണ്‍ ആളുകളാണ് കണ്ടത്.'ഝൂമേ ജോ പഠാന്‍' എന്ന ഗാനവും വിവാദത്തില്‍ ആയിരിക്കുകയാണ്. ഈ പാട്ട് കോപ്പിയടിച്ചതാണെന്നാണ് പറയപ്പെടുന്നത്.
അര്‍ജുന്‍: ദി വാരിയര്‍ പ്രിന്‍സ് എന്ന സിനിമയിലെ കര്‍മ്മ കി തല്‍വാര്‍ എന്ന ഗാനവുമായി സാമ്യം ഉണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.22 മണിക്കൂറിനിടെ 18 മില്യണ്‍ ആളുകള്‍ 'ഝൂമേ ജോ പഠാന്‍' കണ്ടു കഴിഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍