ഷാറൂഖ് ഖാന്റെ ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത ! കാര്യം നിസ്സാരം

കെ ആര്‍ അനൂപ്

വ്യാഴം, 20 ഒക്‌ടോബര്‍ 2022 (11:05 IST)
ഷാറൂഖ് ഖാന്റെ മലയാളി ആരാധകരും കാത്തിരിക്കുന്ന ചിത്രമാണ് പഠാന്‍.ട്വിറ്ററില്‍ ട്രെന്‍ഡിംഗായി മാറുകയാണ് സിനിമയുടെ ടൈറ്റില്‍. ടീസര്‍ വരുന്നുണ്ടെന്ന് വാര്‍ത്ത വന്നതാണ് സിനിമ വീണ്ടും ചര്‍ച്ചയാകുന്നത്.
ഷാറൂഖ് ഖാന്റെ ജന്മദിനമായ നവംബര്‍ 2ന് ടീസര്‍ പുറത്തുവരും എന്നാണ് റിപ്പോര്‍ട്ടുകള്‍.ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും പ്രധാന വേഷങ്ങളില്‍ എത്തുന്നതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.പഠാന്‍ ടീസര്‍ യൂട്യൂബില്‍ പുതിയ റെക്കോര്‍ഡുകള്‍ ഇടുമെന്നും ആരാധകര്‍ പറയുന്നു.2023 ജനുവരി 25ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
 
സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമ ഒരു ഹൈ-ഒക്ടെയ്ന്‍ ആക്ഷന്‍ ചിത്രമാണെന്നാണ് വിവരം. സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തില്‍ എത്തും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍