മാധവന്‍ എന്ന നടന്റെയും സംവിധായകന്റെയും സിനിമ,ഇതൊരു ഡോക്യുമെന്റെറിയല്ല, യഥാര്‍ത്ഥ കഥ,റോക്കട്രി വിശേഷങ്ങളുമായി സംവിധായകന്‍ പ്രജേഷ് സെന്‍

കെ ആര്‍ അനൂപ്

വെള്ളി, 1 ജൂലൈ 2022 (08:57 IST)
2018 ജനുവരി 4 ന് മുംബൈയിലാണ് റോക്കട്രി ഷൂട്ടിങ്ങ് തുടങ്ങിയത്. നാലു വര്‍ഷങ്ങള്‍ക്കു ശേഷം ചിത്രം ഇന്നുമുതല്‍ ബിഗ് സ്‌ക്രീനുകളിലേക്ക് എത്തുകയാണ്പൂര്‍ണമായുംമാധവന്‍ എന്ന നടന്റെയും സംവിധായകന്റെയും
സിനിമയാണിതെന്ന് സിനിമയുടെ സഹ സംവിധായകനായ പ്രജേഷ് സെന്‍ പറയുന്നു.മുംബൈ, ഫ്രാന്‍സ്, ബെല്‍ഗ്രേഡ് തുടങ്ങി വിവിധ സ്ഥലങ്ങളില്‍
ഒരേ സമയം ഹിന്ദി ഇംഗ്ലീഷ് തമിഴ് മൂന്ന് ഭാഷകളില്‍ ചിത്രീകരണം, ബോളിവുഡ് ,ഹോളിവുഡ് ക്രൂ, ഒക്കെ വലിയ അനുഭവങ്ങളുടെ പാഠശാലയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
പ്രജേഷിന്റെ വാക്കുകള്‍ 
 
നമ്പി നാരായണന്‍ എന്ന വലിയ മനുഷ്യനെ, അദ്ദേഹത്തിന്റെ അനുഭവങ്ങളെ 'ഓര്‍മകളുടെ ഭ്രമണ പഥം ' എന്ന പുസ്തകത്തിലാക്കുമ്പോള്‍ വലിയ തിരശ്ശീലയില്‍ അതെത്തുന്നത് വിദൂരമായ സ്വപ്നമായിരുന്നു. 
ഒരു സിനിമ പോലെ തന്നെയാണ് ആ പുസ്തകത്തിലെ ഓരോ രംഗങ്ങളും എഴുതിത്തീര്‍ത്തതും.അത് സിനിമ ആകുമ്പോള്‍ ആ വലിയ സംരംഭത്തില്‍ ഭാഗമാകാന്‍ എത്തുംവരെ മറ്റൊരാളുടെ മുഖവും മനസ്സില്‍ വന്നില്ല... നമ്പി സാറിനു പകരം വെക്കാന്‍ ആ ഭാവങ്ങള്‍, അനുഭവങ്ങള്‍, പകര്‍ത്താന്‍ ആര്‍ക്കാണ് കൃത്യമായി കഴിയുക എന്ന് എനിക്ക് നിര്‍വചിക്കാനായിരുന്നില്ല. 
2018 ജനുവരി 4 ന് മുംബൈയില്‍ റോക്കട്രി ഷൂട്ടിങ്ങ് തുടങ്ങും വരെ അതങ്ങനെ തന്നെയായിരുന്നു.
 
പിന്നീടങ്ങോട്ട് നമ്പി സാറായി ക്യാമറക്ക് മുന്നില്‍ ജീവിക്കുന്ന മാധവനോടും ക്യാമറക്ക് പിന്നില്‍ സംവിധായകനായി നിന്ന മാധവനോടുമൊപ്പം co director ആയി പ്രവര്‍ത്തിച്ചപ്പോള്‍ മാധവന്‍ എന്ന നടന്‍ ശരിക്കും ഞെട്ടിച്ചു കളഞ്ഞു...കാലഘട്ടങ്ങള്‍, രൂപമാറ്റം പിന്നെ കഥാപാത്രത്തോടുള്ള ഡെഡിക്കേഷന്‍ ഇതിലൊക്കെ മാധവന്‍ വലിയൊരു വിസമയമാണ് കാഴ്ചവെച്ചത്..
 
മുംബൈ, ഫ്രാന്‍സ്, ബെല്‍ഗ്രേഡ് തുടങ്ങി വിവിധ സ്ഥലങ്ങളില്‍
ഒരേ സമയം ഹിന്ദി ഇംഗ്ലീഷ് തമിഴ് മൂന്ന് ഭാഷകളില്‍ ചിത്രീകരണം, ബോളിവുഡ് ,ഹോളിവുഡ് ക്രൂ, ഒക്കെ വലിയ അനുഭവങ്ങളുടെ പാഠശാലയായിരുന്നു. 
 
യാഥാര്‍ഥ്യമാണോ സ്വപ്നമാണോ എന്ന് പറയാന്‍ കഴിയാത്ത ചില നിമിഷങ്ങള്‍ ജീവിതത്തില്‍ വന്നു ചേരാറുണ്ട് അങ്ങനെ ചില സ്വപ്നനിമിഷങ്ങള്‍ ഈ സിനിമയിലൂടെയും ഉണ്ടായി.എന്നും ആരാധനയോടെ കണ്ടിട്ടുള്ള ഷാരൂഖ് ഖാന്‍, സൂര്യ, TITANIC, Games of thrones സീരീസ് അടക്കം അഭിനയിച്ച ഹോളിവുഡ് ഇതിഹാസതാരം Ron Donachie, അഭ്രപാളികളില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ഐറിഷ് താരം Phyllis Logan, Vincent Riotta എന്നിവരുമായുള്ള ചില മാസ്മരിക നിമിഷങ്ങള്‍ ഈ സിനിമ എനിക്കു സമ്മാനിച്ചു. 
Thank you all!
 
നമ്പി നാരായണന്‍ എന്ന മനുഷ്യന്‍ ഇന്ത്യന്‍ റോക്കട്രിക് വേണ്ടി കടന്നു പോയ വഴികള്‍ അഭ്രപാളികളില്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ ഒരിക്കലും നിരാശരാവില്ലെന്ന് ഉറപ്പുണ്ട്. ഇതൊരു ഡോക്യുമെന്റെറിയല്ല. യഥാര്‍ത്ഥ കഥ ,സിനിമയ്ക്ക് ആവശ്യമായ ചേരുവകള്‍ കൂടി ചേര്‍ത്ത് സിനിമാറ്റിക് ആക്കിയിട്ടുണ്ട്. പൂര്‍ണമായും മാധവന്‍ എന്ന നടന്റെയും സംവിധായകന്റെയും
സിനിമയാണിത്. 
 
Hats off R Madhavan sir for your efforts.
 
Thanks to Nambi sir, Maddy , and the entire Rocketry team..
 
Really loved working with you-! 
 
 
 
2018 ജനുവരി 4 ന് മുംബൈയിലാണ് റോക്കട്രി ഷൂട്ടിങ്ങ് തുടങ്ങിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍