മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. ഇന്ന് രാവിലെ കണ്ണൂരില്‍ വിമാനമിറങ്ങുന്ന രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് സ്വീകരിക്കും. പിന്നാലെ കണ്ണൂരില്‍ ഏഴിടങ്ങളിലായി സ്വീകരണത്തിന് ശേഷം വയനാട്ടിലേക്ക് തിരിക്കും.