പാലക്കാട് ഒരുമാസം മുന്‍പ് അയല്‍ വീട്ടിലെ നായയുടെ കടിയേറ്റ കോളേജ് വിദ്യാര്‍ത്ഥിനി മങ്കര സ്വദേശിനി ശ്രീലക്ഷ്മി ആണ് മരിച്ചത്. 19 വയസായിരുന്നു. മെയ് 30നാണ് ശ്രീലക്ഷ്മിയെ വളര്‍ത്തുനായ കടിച്ചത്. പേ വിഷബാധയ്ക്കുള്ള നാലുവാക്‌സിനുകളും ശ്രീലക്ഷ്മി സ്വികരിച്ചുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. രണ്ടുദിവസം മുന്‍പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പെണ്‍കുട്ടി കാണിച്ചു തുടങ്ങിയത്.