പത്താന്‍ വിഷയത്തില്‍ വിഷമമുണ്ട് :പൃഥ്വിരാജ്

കെ ആര്‍ അനൂപ്

തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (14:45 IST)
പത്താന്‍ വിഷയത്തില്‍ വിഷമമുണ്ടെന്ന് പൃഥ്വിരാജ്. സിനിമയ്‌ക്കെതിരെ നടക്കുന്ന പ്രചാരണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു നടന്‍. ഒരു കലാരൂപത്തോടും ഇങ്ങനെ ചെയ്യരുതെന്നും, പത്താന്‍ വിഷയത്തില്‍ വിഷമമുണ്ട് എന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.'കാപ്പ' സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് നടന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്.ഐഎഫ്എഫ്‌കെ വിവാദത്തേക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
 
'പത്താന്‍' സിനിമയിലെ 'ബേഷാരം രംഗ്' ഗാനരംഗം പുറത്തുവന്നതോടെ പുതിയ വിവാദങ്ങള്‍ക്കും തുടക്കമായി.ദീപികയുടെ കാവി നിറത്തിലുള്ള ബിക്കിനിയാണ് ഹിന്ദു മഹാസഭ, വീര്‍ ശിവജി ഗ്രൂപ്പ്, വിശ്വഹിന്ദു പരിഷത്ത്, ആര്‍എസ്എസ് തുടങ്ങിയ സംഘടനകളെ ചിത്രത്തിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍