38 ദിവസത്തെ ചിത്രീകരണം, നവ്യയുടെ പുതിയ സിനിമയും പൂര്‍ത്തിയായി

കെ ആര്‍ അനൂപ്

തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (09:11 IST)
നവ്യ നായരും സൈജു കുറുപ്പും പ്രധാന വേഷത്തിലെത്തുന്ന പുതിയ സിനിമ അനീഷ് ഉപാസനയാണ് സംവിധാനം ചെയ്യുന്നത്.ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. 38 ദിവസത്തെ ചിത്രീകരണം ഉണ്ടായിരുന്നു. 
 
ഒരുത്തീ പോലെ നവ്യക്ക് അഭിനയ സാധ്യതയുള്ള സിനിമ തന്നെ ആകാനാണ് സാധ്യത. കേരളത്തിലെ ഒരു സാധാരണ കുടുംബത്തില്‍ ജീവിക്കുന്ന ഒരു പെണ്ണിന്റെ പോരാട്ട കഥയായിരിക്കും സിനിമ പറയുന്നത് എന്നാണ് സൂചന.
 
ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും പുഴു സംവിധായകയുമായ രത്തീന എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി സിനിമയുടെ ഭാഗമാണ്.
 
'ഉയരെ'ക്ക് ശേഷം എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍