മാറ്റമില്ലാതെ രണ്ടാമത്തെ പടത്തിലും 'പുഴു' സംവിധായക ! 'ഉയരെ' നിര്‍മ്മാതാക്കളുടെ പുത്തന്‍ സിനിമ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്

വെള്ളി, 11 നവം‌ബര്‍ 2022 (09:03 IST)
ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും പുഴു സംവിധായകയുമായ രത്തീന സിനിമ തിരക്കുകളിലേക്ക്.'ഉയരെ'ക്ക് ശേഷം എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രത്തിന് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. രണ്ടാമത്തെ പടത്തിലും മാറ്റമില്ലാതെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി രത്തീന ഉണ്ട്. അതിന്റെ സന്തോഷത്തിലാണ് സംവിധായക.
 
' Scube Films ന്റെ ആദ്യ സിനിമ ഉയരെ യില്‍ ഷെര്‍ഗെക്കും ഷെനുഗ ചേച്ചിക്കും ഷെഗ്‌ന ചേച്ചിക്കും ഒപ്പം Executive Producer ആയി കൂടെ ഉണ്ടായിരുന്നു .. 
രണ്ടാമത്തെ പടത്തിലും മാറ്റമില്ലാതെ കൂടെ തന്നെയുണ്ട് .. 
നവ്യ നായരും സൈജു കുറുപ്പും പ്രധാന വേഷത്തിലെത്തുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് അനീഷ് ഉപാസനയാണ്'- രത്തീന കുറിച്ചു.
 
 
'ഒരുത്തീ' എന്ന ചിത്രത്തിനു ശേഷം നവ്യാനായരും സൈജു കുറുപ്പും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.അനീഷ് ഉപാസന സംവിധാനം ചെയ്യുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍