ചിത്രീകരണ തിരക്കില്‍ നവ്യയും സൈജു കുറുപ്പും, ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്

കെ ആര്‍ അനൂപ്

വ്യാഴം, 24 നവം‌ബര്‍ 2022 (11:16 IST)
നവ്യ നായരും സൈജു കുറുപ്പും പ്രധാന വേഷത്തിലെത്തുന്ന പുതിയ സിനിമയുടെ തിരക്കുകളിലാണ് സംവിധായകന്‍ അനീഷ് ഉപാസന. ഇതുവരെ പേരിടാത്ത സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ഇരിങ്ങാലക്കുടയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Saiju Govinda Kurup (@saijukurup)

ഒരുത്തീ പോലെ നവ്യക്ക് അഭിനയ സാധ്യതയുള്ള സിനിമ തന്നെ ആകാനാണ് സാധ്യത. കേരളത്തിലെ ഒരു സാധാരണ കുടുംബത്തില്‍ ജീവിക്കുന്ന ഒരു പെണ്ണിന്റെ പോരാട്ട കഥയായിരിക്കും സിനിമ പറയുന്നത് എന്നാണ് സൂചന.
ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും പുഴു സംവിധായകയുമായ രത്തീന എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി സിനിമയുടെ ഭാഗമാണ്.
'ഉയരെ'ക്ക് ശേഷം എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍