ടോക്കിയോ ഒളിമ്പിക്‌സ്: ചൈനയെ പിന്തള്ളി അമേരിക്ക ഒന്നാമത്, ഇന്ത്യ 48-ാം സ്ഥാനത്ത്

Webdunia
ഞായര്‍, 8 ഓഗസ്റ്റ് 2021 (16:31 IST)
ടോക്കിയോ ഒളിമ്പിക്‌സിലെ മെഡൽ പട്ടികയിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ചൈനയെ പിന്തള്ളി അമേരിക്ക ഒന്നാം സ്ഥാനത്ത്. ഒളിമ്പിക്‌സ് മത്സരങ്ങൾ പൂർത്തിയായപ്പോൾ  അമേരിക്കയ്‌ക്ക് 39 സ്വര്‍ണമുള്‍പ്പടെ 113 മെഡലുകളാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ചൈനയ്‌ക്ക് 38 സ്വര്‍ണമുള്‍പ്പടെ 88 മെഡലുകളും. 27 സ്വര്‍ണമടക്കം 58 മെഡലുകളുമായി ആതിഥേയരായ ജപ്പാനാണ് മൂന്നാമത്. 
 
ഒരു സ്വർണമുൾപ്പടെ ഏഴ് മെഡലുകളുമായി ഇന്ത്യ  48-ാം സ്ഥാനത്താണ്. ഒളിമ്പിക്‌സിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനമാണിത്. അത്‌ലറ്റിക്‌സിൽ ചരിത്ര മെഡലുമായി നീരജ് ചോപ്ര പുതുചരിത്രമെഴുതിയപ്പോൾ പുരുഷ വനിതാ ടീമുകളും ഗോൾഫ് കളത്തിൽ അതിഥി അശോകും പുതുചരിതമെഴുതിയപ്പോൾ  ശക്തമായ സാന്നിധ്യമറിയിച്ച് മീരാബായി ചാനുവടക്കമുള്ള വനിതാ താരങ്ങളും അഭിമാനമായി. ഒളിമ്പിക്‌സിൽ ആദ്യദിനത്തിൽ മീരഭായ് ചാനുവിന്റെ വെള്ളി നേട്ടത്തോടെ തുടങ്ങിയ ഇന്ത്യയ്ക്കായി ലവ്‌ലിന ബോക്‌സിങിൽ വെങ്കലവും പിവി സിന്ധു ബാഡ്‌മിന്റണിൽ വെങ്കലവും നേടിയിരുന്നു.
 
ഗുസ്‌തി 57 കിലോ വിഭാഗത്തിൽ രവി കുമാർ ദഹിയയിലൂടെ വെള്ളിയും 65 കിലോ വിഭാഗത്തിൽ ബജ്‌രംഗ് പുനിയയിലൂടെ വെങ്കലവും സ്വന്തമാക്കാൻ ഇന്ത്യയ്ക്കായി. 41 വർഷങ്ങൾക്ക് ശേഷം ഒളിമ്പിക്‌സിൽ മെഡൽ നേടാൻ ഇന്ത്യൻ ഹോക്കി ടീമിനായപ്പോൾ വനിതാ ഹോക്കി ടീം സെമിയിലെത്തുന്ന ആദ്യ വനിതാ ഹോക്കി ടീം എന്ന നേട്ടം കൊ‌യ്‌തു.
 
ഇന്ത്യയ്ക്കാർക്ക് അപരിചിതമായി ഗോൾഫിൽ നാലാം സ്ഥാനത്തെത്താൻ ഇന്ത്യൻ താരമായ അതിഥി അശോകിനായി. ഒടുവിൽ അത്‌ലറ്റിക്‌സിൽ ചരിത്രത്തിലാദ്യമായി മെഡൽ നേടിയപ്പോൾ അത് സ്വർണത്തിലൂട് തന്നെ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ജാവലിനിൽ നീരജ് ചോപ്രയാണ് ചരിത്രം സൃഷ്ടിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article