അത്ലറ്റിക്സിൽ ചരിത്ര മെഡലുമായി നീരജ് ചോപ്ര പുതുചരിത്രമെഴുതിയപ്പോൾ പുരുഷ വനിതാ ടീമുകളും ഗോൾഫ് കളത്തിൽ അതിഥി അശോകും പുതുചരിതമെഴുതിയപ്പോൾ ശക്തമായ സാന്നിധ്യമറിയിച്ച് മീരാബായി ചാനുവടക്കമുള്ള വനിതാ താരങ്ങളും അഭിമാനമായി. ഒളിമ്പിക്സിൽ ആദ്യദിനത്തിൽ മീരഭായ് ചാനുവിന്റെ വെള്ളി നേട്ടത്തോടെ തുടങ്ങിയ ഇന്ത്യയ്ക്കായി ലവ്ലിന ബോക്സിങിൽ വെങ്കലവും പിവി സിന്ധു ബാഡ്മിന്റണിൽ വെങ്കലവും നേടിയിരുന്നു.
അതേസമയം മെഡല്‍പ്പട്ടികയില്‍ ചൈന, അമേരിക്ക പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുകയാണ്. 38 സ്വര്‍ണവും 31 വെള്ളിയും 18 വെങ്കലവും സഹിതം 87 മെഡലുകളുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്. 37 സ്വര്‍ണവും 39 വെള്ളിയും 33 വെങ്കലവും അടക്കം 109 മെഡലുകളുമായി അമേരിക്കയാണ് രണ്ടാമത്.