താലിബാന് മുന്നിൽ മറ്റൊരു അഫ്‌ഗാൻ നഗരവും വീഴുന്നു, എത്രയും വേഗം രാജ്യംവിടാൻ പൗരന്മാരോട് ആവശ്യപ്പെട്ട് അമേരിക്ക

ശനി, 7 ഓഗസ്റ്റ് 2021 (19:39 IST)
അഫ്‌ഗാനിസ്ഥാനിലെ താലിബാൻ അക്രമണം രൂക്ഷമാകുന്നു. കുണ്ടൂസ് നഗരത്തിൽ നടന്ന ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്‌ച്ചയായി കുണ്ടൂസ് പ്രവിശ്യയുടെ തലസ്ഥാനമായ കുണ്ടൂസ് നഗരം പിടിച്ചെടു‌ക്കാനായി താലിബാൻ ശ്രമം നടക്കുകയായിരുന്നു.
 
നഗരത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്നും താലിബാനെ അഫ്‌ഗാൻ സൈന്യം തുരത്തിയിരുന്നു. ഏറ്റുമുട്ടലിൽ നിരവധി താലിബാൻ തീവ്രവാദികളെ അഫ്‌ഗാൻ സൈന്യം വധിക്കുകയും ചെയ്‌തിരുന്നു. എന്നാൽ സൈന്യത്തിന്റെ ചെറുത്തുനിൽപ്പ് അവസാനിപ്പിച്ചുകൊണ്ട് താലിബാൻ നഗരം കൈയടക്കുകയാണെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
 
അതേസമയം രാജ്യത്തെ സ്ഥിതിഗതികൾ രൂക്ഷമായതിനെ തുടർന്ന് അഫ്‌ഗാനിസ്ഥാനിൽ തുടരുന്ന അമേരിക്കൻ പൗരന്മാരോട് എത്രയും വേഗം മടങ്ങുവാൻ അമേരിക്കൻ എംബസി ആവശ്യപ്പെട്ടു. ഏറ്റവുമടുത്ത് ലഭ്യമാകുന്ന വിമാനത്തിൽ അഫ്‌ഗാൻ വിടാനാണ് നിർദേശം. കാ‌മ്പൂൾ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ താലിബാൻ അക്രമണം രൂക്ഷമായ സാഹചര്യത്തിൽ പൗരന്മാരെ സഹായിക്കുന്നതിൽ പരിമിതിയുണ്ടെന്നാണ് അമേരിക്കയുടെ വിശദീകരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍