യു.എസ്, ചൈനീസ് വിദഗ്ധരുടെ സഹായവും യു.എസ് ധനസഹായവും ഉള്ള വുഹാൻ ലാബ് മനുഷ്യരെ ബാധിക്കുന്ന തരത്തിൽ കൊറോണ വൈറസിനെ പരിഷ്‌കരിക്കാൻ ശ്രമിച്ചുവെന്നും എന്നാൽ അത്തരം വിവരങ്ങൾ മറച്ചുവെച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം കോവിഡിന്റെ പുതിയ വകഭേദം വുഹാനിൽ നിന്നാണ് ചോർന്നതെന്ന വാദത്തെ ചൈന നിഷേധിച്ചു. കോവിഡ് വൈറസ് ചോർന്നതിന് പ്രധാനമായും രണ്ട് സാധ്യതകളാണ് രഹസ്യാന്വേഷണ ഏജൻസികൾ കണക്കു കൂട്ടുന്നത്. വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനരികിലുള്ള മത്സ്യ മാർക്കറ്റിൽ നിന്നോ ലബോറട്ടറിയിൽ നിന്ന് മനപൂർവമല്ലാതെയോ വൈറസ് പടർന്നതാകാം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2019 സെപ്തംബർ 12-ന് മുമ്പാണ് ഇത് സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.